കൊവിഡ് 19നു കാരണമായ സാര്‍സ് കൊവ് 2വൈറസിനെപ്പോലെ വവ്വാലുകളിലാണ് പുതിയ വൈറസും കണ്ടെത്തിയിരിക്കുന്നത്. മനുഷ്യരിലേക്ക് പടരാന്‍ ശേഷിയുള്ള വൈറസാണിത്. എന്നാല്‍, മൃഗങ്ങളില്‍ നിന്നു മനുഷ്യരിലേക്കു പടരാനുളള സാധ്യതയെക്കുറിച്ച് വിശദമായി പഠിക്കുകയാണെന്നു ഗവേഷകര്‍. കൊവിഡിനു സമാനമായി, എസിഇ 2 റിസപ്റ്റര്‍ വഴി മനുഷ്യകോശങ്ങളിലേക്ക് പ്രവേശിക്കാന്‍ പുതിയ വകഭേദത്തിനും കഴിയും.
മെര്‍സ് വൈറസ് ഉള്‍പ്പെടുന്ന മെര്‍ബെക്കോവൈറസ് ഉപവര്ഗത്തിലാണു പുതിയ വൈറസിന് സ്ഥാനം. ഹോങ്കോങ്ങിലെ ജാപ്പനീസ് പിപ്പിസ്ട്രെല്ലെ വവ്വാലുകളില്‍ നേരത്തെ എച്ച്കെയു5 കൊറോണ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ പുതിയ വകഭേദമാണ് ഇപ്പോള്‍ കണ്ടെത്തിയതെന്നു കരുതുന്നു.

Comments: